---
title: "പാലുകാച്ചി ടൂറിസം പദ്ധതിയുടെ പ്രൊജക്റ്റ്‌ റിപ്പോർട്ട് തയ്യാറായി."
english_title: "Project report on Palukachi tourism project is ready."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/703/പാലുകാച്ചി ടൂറിസം പദ്ധതിയുടെ പ്രൊജക്റ്റ്‌ റിപ്പോർട്ട് തയ്യാറായി."
published_at: "2021-10-01T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156efff31494_IMG-20211001-WA0058.jpg"
keywords: []
---

# പാലുകാച്ചി ടൂറിസം പദ്ധതിയുടെ പ്രൊജക്റ്റ്‌ റിപ്പോർട്ട് തയ്യാറായി.

> **Lead Summary:** കൊട്ടിയൂർ: പാലുകാച്ചി ടൂറിസം പദ്ധതിയുടെ പ്രൊജക്റ്റ്‌ റിപ്പോർട്ട് തയ്യാറായി. ഇക്കോ ടൂറിസം പ്രൊജക്റ്റ്‌ എക്സിക്യൂട്ടീവ് ഡി മനോജ്‌കുമാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രൊജക്റ്റ്‌ റിപ്പോർട്ട് ഉത്തര മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി കെ വിനോദ്കുമാർ ഐ എഫ് എസ് പരിശോധിച്ച് അംഗീകാരം നൽകി. ഗ്രാമ പഞ്ചായത്തുകളുടെ അഭിപ്രായം തേടാൻ

## Article Content

കൊട്ടിയൂർ: പാലുകാച്ചി ടൂറിസം പദ്ധതിയുടെ പ്രൊജക്റ്റ്‌ റിപ്പോർട്ട് തയ്യാറായി. ഇക്കോ ടൂറിസം പ്രൊജക്റ്റ്‌ എക്സിക്യൂട്ടീവ് ഡി മനോജ്‌കുമാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രൊജക്റ്റ്‌ റിപ്പോർട്ട് ഉത്തര മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി കെ വിനോദ്കുമാർ ഐ എഫ് എസ് പരിശോധിച്ച് അംഗീകാരം നൽകി. ഗ്രാമ പഞ്ചായത്തുകളുടെ അഭിപ്രായം തേടാൻ

ഉത്തര മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി കെ വിനോദ്കുമാർ ഐ എഫ് എസ് ൻ്റെ നേതൃത്യത്തിൽ കണ്ണൂർ വനം വകുപ്പ് ആസ്ഥാനത്ത് യോഗം ചേർന്നു പദ്ധതിക്ക് അന്തിമരൂപം നൽകി. യോഗത്തിൽ ഇക്കോ ടൂറിസം ഡയാക്ടർ ആർ. എസ്. അരുൺ പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതി ചർച്ച ചെയ്ത് അംഗീകരിച്ചു. റിപ്പോർട്ട് ഗ്രാമപഞ്ചായത്തുകൾ സർക്കാരിന് സമർപ്പിക്കുന്നതോടെ പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാവും. ഉത്തര മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിൻ്റെ കാര്യാലയത്തിൽ നടത്തിയ യോഗത്തിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനിഷ്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, പഞ്ചായത്ത് സിക്രട്ടറിമാരായ പി.കെ.വിനോദ് ,കെ.കെ.സത്യൻ, പഞ്ചായത്ത് മെമ്പർമാരായ സജീവൻ പാലുമ്മി, ജോണി പാമ്പാടി, ഷാജു പൊട്ടയിൽ, എ.ടി.തോമസ്, കേളകം പഞ്ചായത്ത് വികസന സമിതി കൺവീനർ ജോർജ് കുട്ടി കുപ്പക്കാട്ട്, കേളകം പ്രസ് ഫോറം പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു. ഉത്തരവാദിത്യ ടൂറിസം പദ്ധതി പ്രകാരം പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി നടപ്പാകുന്നതോടെ മലയോര മേഖലയുടെ വികസനത്തിന് വഴിയൊരുങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/703/പാലുകാച്ചി ടൂറിസം പദ്ധതിയുടെ പ്രൊജക്റ്റ്‌ റിപ്പോർട്ട് തയ്യാറായി.)